ഇവി താരിഫിന് കാനഡയ്ക്ക് തിരിച്ചടി നല്‍കി ചൈന; കനേഡിയന്‍ കനോല ഇറക്കുമതിയില്‍ ആന്റി ഡംപിംഗ് അന്വേഷണം പ്രഖ്യാപിച്ചു

By: 600002 On: Sep 4, 2024, 3:12 PM

 

ചൈനീസ് നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് തീരുവ ചുമത്താന്‍ കാനഡ തീരുമാനിച്ചതിന് പിന്നാലെ തിരിച്ചടി നല്‍കി ചൈന. കനേഡിയന്‍ കനോല ഇറക്കുമതിയില്‍ ആന്റി-ഡംപിംഗ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കനേഡിയന്‍ കനോല ഇറക്കുമതിയിലും ചില രാസ ഉല്‍പ്പന്നങ്ങളിലും ആന്റി-ഡംപിംഗ് അന്വേഷണം ആരംഭിക്കുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ കാനഡ തീരുവ ചുമത്തുന്നതില്‍ അങ്ങേയറ്റം അതൃപ്തി ഉണ്ടെന്നും കേസില്‍ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന വ്യക്തമാക്കി.