കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ കാല്‍ഗറിയില്‍ ഭവന വില്‍പ്പന 19.5 ശതമാനം കുറഞ്ഞതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്(CREB). കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2,716 വീടുകള്‍ വിറ്റതില്‍ നിന്നും ഈ വര്‍ഷം മൊത്തം 2,186 വീടുകള്‍ മാത്രമാണ് വിറ്റതെന്നും ബോര്‍ഡ് പറയുന്നു.
2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 6.3 ശതമാനം വര്‍ധിച്ച് വീടുകളുടെ വില ഈ വര്‍ഷം ഓഗസ്റ്റില്‍ 601,800 ഡോളറായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ മാസത്തേക്കാള്‍ വില കുറഞ്ഞിട്ടുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.