ടൂര്‍ ഗൈഡ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ ഒഴിവാക്കി മോണ്‍ട്രിയല്‍: ആശങ്ക പ്രകടിപ്പിച്ച് ടൂര്‍ ഗൈഡ് അസോസിയേഷന്‍ 

By: 600002 On: Sep 3, 2024, 1:11 PM

 

 

ടൂര്‍ ഗൈഡ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ ഒഴിവാക്കി മോണ്‍ട്രിയല്‍. ഇത് സിറ്റി ടൂറിന്റെ ഗുണനിലവാരത്തിലും കൃത്യതയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മോണ്‍ട്രിയല്‍ ടൂര്‍ ഗൈഡ് അസോസിയേഷന്‍ പറയുന്നു. നോര്‍ത്ത് അമേരിക്കയില്‍ ടൂര്‍ ഗൈഡ് ലൈസന്‍സ് ആവശ്യമുള്ള ചുരുക്കം ചില നഗരങ്ങളില്‍ ഒന്നാണ് മോണ്‍ട്രിയല്‍. അതേസമയം, നിയന്ത്രണങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വിവിധ ടൂര്‍ ഗൈഡ് ഏജന്‍സികളുമായി ചര്‍ച്ച നടത്തുമെന്നും മോണ്‍ട്രിയല്‍ സിറ്റി അറിയിച്ചു. 

ലൈസന്‍സ് മാനദണ്ഡങ്ങള്‍ മാറുകയാണെങ്കില്‍ മോണ്‍ട്രിയലിന്റെ ജനപ്രീതിയാര്‍ജ്ജിച്ച സ്ഥലങ്ങളെക്കുറിച്ച് വിനോദസഞ്ചാരികള്‍ക്ക് ശരിയായ വസ്തുതകള്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്ന ആശങ്കയുണ്ട്. അതേസമയം, അനധികൃത ഗൈഡുകളെ തടയാന്‍ മോണ്‍ട്രിയല്‍ സിറ്റി നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.