ബ്രിട്ടീഷ് കൊളംബിയയിലെ ആപ്പ്-അധിഷ്ഠിത റൈഡ്-ഹെയ്ലിംഗ്, ഫുഡ് ഡെലവിറി സര്‍വീസ് തൊഴിലാളികളുടെ (ഗിഗ് വര്‍ക്കേഴ്സ്) മിനിമം വേതനം ഉയര്‍ത്തുന്നു. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം റൈഡ്-ഹെയ്ലിംഗ്, ഫുഡ് ഡെലിവറി തൊഴിലാളികളുടെ മിനിമം വേതനം ബീസിയുടെ നിലവിലെ മിനിമം വേതനത്തിന്റെ 120 ശതമാനമായി ഉയര്‍ത്തും. പ്രവിശ്യയിലെ മിനിമം വേതനം നിലവില്‍ മണിക്കൂറിന് 17.40 ഡോളറാണ്. പുതിയ നിരക്ക് പ്രകാരം ഗിഗ് തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ കുറഞ്ഞത് 20.88 ഡോളര്‍ സമ്പാദിക്കാം. പുതിയ നിരക്ക് സെപ്തംബര്‍ 3 മുതല്‍ പ്രാബല്യത്തില്‍ വരും.
ഊബര്‍ ഈറ്റ്സ്, ഇന്‍സ്റ്റാകാര്‍ട്ട്, സ്കിപ്പ് ദി ഡിഷസ്, ലിഫ്റ്റ്, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം ബാധകമാണ്. വേതന വര്‍ധന കൂടാതെ, ജോലിക്ക് വേണ്ടി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചെലവുകള്‍ക്കുള്ള കോംപന്‍സേഷനും പരിഗണിക്കുന്നുണ്ട്.