അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനം ഫെഡറല്‍ പരിധിക്കും താഴെയെന്ന് യൂണിവേഴ്‌സിറ്റീസ് കാനഡ 

By: 600002 On: Aug 31, 2024, 11:03 AM

 

 

ഈ വര്‍ഷം അന്താരാഷ്ട്ര സ്റ്റുഡന്റ് വിസയില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാള്‍ താഴെയാണ് കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് നിരക്കെന്ന് യൂണിവേഴ്‌സിറ്റീസ് കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കുറയ്ക്കുന്നതിനായി ജനുവരിയില്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പരിധി പ്രഖ്യാപിച്ചിരുന്നു. 

പുതിയ നയം സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഈ മാറ്റത്തിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും യൂണിവേഴ്‌സിറ്റീസ് കാനഡ പ്രസിഡന്റ് ഗബ്രിയേല്‍ മില്ലര്‍ പറഞ്ഞു.