സാമ്പത്തിക പ്രതിസന്ധി: കാനഡ പോസ്റ്റ് സമ്മര്‍ദ്ദത്തില്‍ 

By: 600002 On: Aug 31, 2024, 10:17 AM

 

 

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണ് കാനഡ പോസ്റ്റ്. ഓര്‍ഗനൈസേഷന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമല്ലെന്ന് കാനഡ പോസ്റ്റ് ബോര്‍ഡ് ചെയര്‍ ആന്‍ഡ്രെ ഹൂഡന്‍ പറഞ്ഞു. ഡിമാന്‍ഡ് കുറയുകയും ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും ചെയ്യുന്ന കാനഡ പോസ്റ്റ് ഒരു നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഹൂഡണ്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പാന്‍ഡെമിക് സമയത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗിലുണ്ടായ കുതിച്ചുചാട്ടം പാഴ്‌സല്‍ ഡെലിവറി മാര്‍ക്കറ്റിനെ സാരമായി ബാധിച്ചു. ഇത് സമ്മര്‍ദ്ദത്തിലാക്കി. കൂടാതെ, ഹൈ-ടെക്, ലോ-കോസ്റ്റ് ഓപ്പറേറ്റര്‍മാരുമായി കാനഡ പോസ്റ്റിന് മത്സരിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനിയുടെ പ്രാഥമിക വരുമാന സ്രോതസ്സായ ലെറ്റര്‍ മെയില്‍ ഡെലിവറിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 

കാനഡ പോസ്റ്റിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കമ്പനിയെ സംരക്ഷിക്കുന്നതിന് അടിയന്തര മാറ്റം  അനിവാര്യമാണെന്നും ഹൂഡണ്‍ പറഞ്ഞു.