ദുബൈ: ഈജിപ്ത്,ഗസ അതിർത്തിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് സൈനിക പിൻമാറ്റത്തിന് ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ തന്നെയാണ് നെതന്യാഹുവിന്‍റെ നീക്കം. തെൽ അവീവിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നെതന്യാഹുവും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ട്.
ബന്ദിമോചനമാണ് പ്രധാനമെന്നും ഫിലാഡെൽഫി കോറിഡോറിലെ സൈനിക സാന്നിധ്യത്തിന്‍റെ പേരിൽ ചർച്ച പരാജയപ്പെടുത്തരുതെന്നും മന്ത്രി യോവ് ഗാലന്റ് ആവശ്യപ്പെട്ടതാണ് നെതന്യാഹുവിനെ രോഷം കൊള്ളിച്ചത്.