ഹാലിഫാക്‌സില്‍ ലിവിംഗ് വേജ് 28.30 ഡോളറായി വര്‍ധിച്ചു 

By: 600002 On: Aug 30, 2024, 10:03 AM

 


അറ്റ്‌ലാന്റിക് കാനഡയില്‍ ഏറ്റവും ഉയര്‍ന്ന ലിവിംഗ് വേജ് ഹാലിഫാക്‌സിലാണെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സിന്റെ (സിസിപിഎ) റിപ്പോര്‍ട്ട് അനുസരിച്ച് ഹാലിഫാക്‌സില്‍ രണ്ട് കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി ചെയ്യുകയും അവര്‍ക്ക് കുടുംബം നിലനിര്‍ത്താന്‍ കുറഞ്ഞത് 28.30 ഡോളര്‍ ലഭിക്കുകയും വേണം. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്റ്, നോവസ്‌കോഷ്യയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ലിവിംഗ് വേജ് വര്‍ധനയാണിത്.