കുടിയേറ്റക്കാരുടെ ഒഴുക്ക് കാരണം ആല്‍ബെര്‍ട്ടയില്‍ ജനസംഖ്യ കുതിച്ചുയരുകയാണ്. ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം പ്രവിശ്യയില്‍ പുതുതായി എത്തുന്നവരില്‍ പ്രത്യേകിച്ച് യുവാക്കളില്‍ തൊഴിലില്ലായ്മാ നിരക്കും വര്‍ധിക്കുകയാണെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. തൊഴില്‍ വിപണിയില്‍ ജോലി കണ്ടെത്തുക എന്നത് പുതിയ കുടിയേറ്റക്കാര്‍ക്കിടയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മാ നിരക്ക് ജനങ്ങള്‍ക്കിടയില്‍ ചില വിഭാഗങ്ങളെ ജോലി അന്വേഷിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു.
കൂടാതെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും ഇത് തൊഴിലില്ലായ്മാ നിരക്ക് നിലനിര്‍ത്തുമെന്നും സാമ്പത്തിക പ്രസ്താവനയില്‍ സര്‍ക്കാര്‍ പറയുന്നു. 2024 ലെ തൊഴിലില്ലായ്മ നിരക്ക് ശരാശരി 7.0 ശതമാനം ആയിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ബജറ്റില്‍ നിന്നും 0.5 ശതമാനം പോയിന്റ് വര്‍ധനവാണ് രേഖപ്പെടുത്തുക. അതേസമയം, തൊഴിലില്ലായ്മാ നിരക്ക് അടുത്ത വര്‍ഷം 6.8 ശതമാനമായി കുറയുമെന്നും തൊഴില്‍ ശക്തിയുടെ വര്‍ധിക്കുന്നതിനൊപ്പം തൊഴില്‍ മേഖലയില്‍ വളര്‍ച്ചയുമുണ്ടാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
ക്രെഡെന്‍ഷ്യല്‍ റെക്കഗ്നിഷന്‍, ഭാഷാ തടസ്സങ്ങള്‍, കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് ഇല്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാണ് പ്രവിശ്യയില്‍ പുതിയ കുടിയേറ്റക്കാര്‍ക്കിയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.