ഈ വര്‍ഷം അവസാനത്തോടെ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശനിരക്ക് 3.75 ശതമാനമായും 2025 ഓടെ 2.75 ശതമാനമായും കുറച്ചേക്കാമെന്ന് ക്രെഡിറ്റ് 1 ഇക്കണോമിക്‌സ് സെന്ററിന്റെ പ്രവചനം. അടുത്ത വര്‍ഷം ഓരോ പാദത്തിലും ഒരു തവണയെങ്കിലും 0.25 ശതമാനം കുറയും. പോളിസി പലിശ നിരക്കില്‍ തുടര്‍ച്ചയായി താഴോട്ടേക്കുള്ള പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ 0.25 ശതമാനം കുറഞ്ഞ് 4.5 ശതമാനമായി പലിശ നിരക്ക് കുറഞ്ഞിരുന്നു. സെപ്റ്റംബര്‍ 4 ന് നടക്കുന്ന പ്രഖ്യാപനത്തില്‍ പലിശ നിരക്ക് 4.25 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.