ആല്‍ബെര്‍ട്ടയില്‍ വിന്റര്‍ സീസണ്‍ നേരത്തെയെത്തുമെന്ന് ഓള്‍ഡ് ഫാര്‍മേഴ്‌സ് അല്‍മനാക്കിന്റെ പ്രവചനം. പ്രവിശ്യയിലുടനീളം കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. മാത്രവുമല്ല സാധാരണയിലും കൂടുതല്‍ തണുപ്പായിരിക്കും അനുഭവപ്പെടുകയെന്നും പ്രവചിക്കുന്നു.
പ്രയറികളുടനീളം പതിവിലും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ മാസം തുടക്കത്തിലും അവസാനത്തിലും ജനുവരി ആദ്യവും ഫെബ്രുവരി പകുതിയിലും അവസാനവാരവും കൊടും തണുപ്പായിരിക്കും അനുഭവപ്പെടുക. നവംബര്‍ പകുതിയോടെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനത്തില്‍ പറയുന്നത്. വിന്റര്‍ സീസണ്‍ മുഴുവന്‍ മേഖലയിലുടനീളം സാധാരണയിലും കൂടുതല്‍ മഴയും മഞ്ഞുവീഴ്ചയും അല്‍മനാക്ക് പ്രവചിക്കുന്നു.