പി പി ചെറിയാൻ, ഡാളസ്
ഡാളസ് : സെപ്റ്റംബർ 8ന് ഡാലസ് സന്ദർശനെത്തിചേരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള പരിപാടികൾ ത്വരിതഗതിയിൽ മുന്നേറുന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു ആസ് എയാണ് സ്വീകരണ സമ്മേളനത്തിന് നേത്ര്വത്വം നൽകുന്നത്.
ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ സെപ്റ്റംബർ 8 ഞായറാഴ്ച വൈകീട്ട് 4 നു ചേരുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുൽഗാന്ധി പ്രസംഗിക്കും. 6000 തിലധികം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ടൊയോട്ട മ്യൂസിക് ഫാക്ടറി ഓഡിറ്റോറിയത്തിലേക്കു പ്രശനത്തിനുള്ള രജിസ്ട്രേഷൻ തിരക്ക് ആരംഭിച്ചു.
പ്രവേശനം സൗജന്യമാണ് എങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരുടെ ക്രമം അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് ശ്രീ രാഹുൽ ഗാന്ധി സന്ദർശന സംഘാടക സമിതി ചെയര്മാന് മൊഹിന്ദർ സിംഗ് അറിയിച്ചു. ഡാലസിലെ സന്ദർശനം ചരിത്ര സംഭവമാകുന്നതിനുള്ള പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.