ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ വികേന്ദ്രീകരണത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയിലെ ആശുപത്രിയെ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസില്‍ നിന്നും മാറ്റി ആശുപത്രിയുടെ പ്രവര്‍ത്തനം ഏറ്റെടുത്ത് സ്വകാര്യ കത്തോലിക്ക ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍ക്ക് കൈമാറിയതായി പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം ആദ്യം ഡ്രെയ്ടണ്‍ വാലിയില്‍ നടന്ന യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി(യുസിപി)ടൗണ്‍ ഹാള്‍ പരിപാടിയില്‍ വെച്ചാണ് ഇക്കാര്യം പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രവിശ്യയ്ക്കായി പ്രവര്‍ത്തിക്കുന്ന 106 ഫെസിലിറ്റികളില്‍ മികച്ച പരിചരണം നല്‍കുന്നതില്‍ എഎച്ച്എസിന് ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നാല്‍ മറ്റ് ആശുപത്രികളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനാല്‍ എഎച്ച്എസിന്റെ ശ്രദ്ധ തിരിയുന്നു. അതിനാല്‍ മറ്റ് ആശുപത്രികളുടെ പ്രവര്‍ത്തന ചുമതലകള്‍ നീക്കുകയാണെന്ന് സ്മിത്ത് പറയുന്നു. നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട ഗ്രാമമായ ലാ ക്രേറ്റില്‍ കവനന്റ് ഹെല്‍ത്ത് ആശുപത്രിയുടെ പ്രവര്‍ത്തന ചുമതല ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് പ്രീമിയര്‍ അറിയിച്ചു.
എഡ്മന്റണ്‍, ബാന്‍ഫ്, ബോണിവില്ലെ, കാംറോസ്, കാസ്റ്റര്‍, കില്ലം, വെഗ്രെവില്‍ എന്നിവടങ്ങളില്‍ കവനന്റ് ഹെല്‍ത്തിന്റെ കീഴില്‍ ഇതിനകം ആശുപത്രികളും മറ്റ് കെയര്‍ ഫെസിലിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, എഎച്ച്എസില്‍ നിന്നും അധികാരം പിടിച്ചെടുക്കാനുള്ള തീരുമാനം രാഷ്ട്രീയപരം മാത്രമാണെന്ന് അഡ്വക്കസി ഗ്രൂപ്പായ ഫ്രണ്ട്‌സ് ഓഫ് മെഡികെയര്‍ പറയുന്നു. ഒരു പാര്‍ട്ടി അംഗത്വ മീറ്റിംഗില്‍ വെച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ചല്ലാതെ ആരോഗ്യ സംവിധാനത്തെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട പ്രഖ്യാപനം പ്രീമിയര്‍ നടത്തിയത് തന്നെ രാഷ്ട്രീയപരമാണെന്ന് തെളിയിക്കുന്നതാണെന്നും ഗ്രൂപ്പ് പറഞ്ഞു.