ടൊറന്റോയില്‍ വില്ലന്‍ ചുമ കേസുകള്‍ വര്‍ധിക്കുന്നതായി ടൊറന്റോ പബ്ലിക് ഹെല്‍ത്ത് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 99 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെയായതായി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് പാന്‍ഡെമികിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരിയായ 38 നെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. നിലവില്‍ സ്ഥിരീകരിച്ച 41 ശതമാനം കേസുകള്‍ 10 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഹെല്‍ത്ത് ഏജന്‍സി പറയുന്നു.