ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണ ദൗത്യം നാളെ നടക്കും. പേടകത്തിൽനിന്ന് ഹീലിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ദൗത്യമാണ് നാളെ നടക്കുക. വിക്ഷേപണം നാളെ തന്നെ നടക്കുമെന്നാണ് നിലവിൽ സ്‌പേസ് എക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രൊഫഷണൽ അല്ലാത്ത ബഹിരാകാശയാത്രികരുടെ ‘സ്പേസ് വാക്’ എന്ന സുപ്രധാന നേട്ടത്തിനരികെയാണ് സ്‌പേസ് എക്സ്. ഈ ദൗത്യം ആദ്യത്തേതും ആദ്യത്തെ സിവിലിയൻ ബഹിരാകാശ നടത്തവും ഉൾപ്പെടുമായിരുന്നു. പൊളാരിസ് ഡോൺ എന്ന പേരിലുള്ള അഞ്ചുദിന ദൗത്യത്തിൽ അന്നയുൾപ്പെടെ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇവരുടെ യാത്ര