ടൊറന്റോ : ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രിക് കാറുകള്‍ക്ക് 100 ശതമാനം ചുങ്കം ചുമത്തുമെന്ന് കാനഡ. . അലുമിനിയത്തിനും ഉരുക്കിനും 25 ശതമാനം ചുങ്കം ചുമത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞു.
ചൈന ആഗോളവിപണിയില്‍ അമിതമായി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വിപണി കീഴടക്കാൻ ശ്രമിക്കുന്നതായാണ് കാനഡ ആരോപണം ഉന്നയിച്ചിരിക്കുന്നത് . ചൈനയില്‍നിന്നുള്ള ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ഉയർന്ന ഇറക്കുമതിച്ചുങ്കം ഈടാക്കുന്നത് പരിഗണിക്കുമെന്നാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാട്.