ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു

By: 600084 On: Aug 26, 2024, 4:14 PM

പി പി ചെറിയാൻ, ഡാളസ് 

ഗാർലാൻഡ് (ഡാളസ്): ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു. ഗാർലാൻഡ് ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ ആഗസ്റ് 22 ഞായറാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കൺസർവേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പൻ(ഹൂസ്റ്റൺ ) അധ്യക്ഷത വഹിച്ചു.

റവ  ഷാജി കെ ഡാനിയേലിന്റെ  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ചെയര്മാന് ഡാൻ മാത്യൂസ് യോഗം വിളിച്ചു ചേർത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. തുടർന്നു സാക്കി ജോസഫ് ടെക്സസ് കൺസർവേറ്റീവ് ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി.

നവംബറിലെ അമേരിക്കൻ പ്രസിഡണ്ട് തിരെഞ്ഞെടുപ്പിൽ  റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ടോം വിരിപ്പൻ അഭ്യർത്ഥിച്ചു. തുടർന്ന് സംഘടനാ നേതാക്കകളായ സാബു ജോസഫ് സക്കി ജോസഫ്, സിബി പള്ളാട്ടുമഠത്തിൽ, സജി സാമുവൽ സന്തോഷ് കാപ്പിൽ - ഐഒസി ഡാലസ്, മാർട്ടിൻ പടേറ്റി - ടെക്സസ് ഇന്ത്യ കോലിഷൻ, ജോൺസൺ കുരുവിള, ജെയ്‌സൺ ജോസഫ്, നിബു കാര്യാക്കോസ്, ജെയ്സി ജോർജ്, ലിൻഡ സുനി ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.

ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ ഭാരവാഹികളായി പി സി മാത്യു( ചെയര്മാന്), നിബു കാര്യാക്കോസ്(പ്രസിഡന്റ്), സാബു നെടുംകാല, സൈമൺ ചാമക്കാല, ലിൻഡ സുനി ഫിലിപ്പ് (വൈസ് പ്രസിഡന്റ) സജി സാമുവേൽ (ജനറൽ സെക്രെട്ടറി ), ജോൺസൻ കുരുവിള (അസിസ്റ്റന്റ് സെക്രട്ടറി), ബിനു മത്തായി (ട്രഷറർ )എന്നിവരെയും ബോർഡ് ഓഫ് ഡയറക്ടർമാരായി സിജു വി ജോർജ്, ജെയ്സി ജോർജ്, ജേക്കബ് ജയിംസ്, റവ  ഷാജി കെ ഡാനിയേൽ, പ്രിയ വെസ്‌ലി, റോബിൻ സ്കറിയാ എന്നിവരെയും തിരഞ്ഞെടുത്തു. ക്രിസ് മാത്യു(ഹൂസ്റ്റൺ ) എം സിയായിരുന്നു.