ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ വൈസ് പ്രസിഡന്റ് പദവി രാജി വെച്ച് ശ്രീല വെങ്കിട്ടരത്‌നം. കമ്പനിയില്‍ 11 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശ്രീല രണ്ട് വനിതാ വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ കൂടിയാണ്. ടെസ്ലയില്‍ നിന്നും രാജിവെക്കുന്ന കാര്യം ലിങ്ക്ഡ്ഇന്നിലൂടെയാണ് അറിയിച്ചത്. ടെസ്ലയിലെ ജോലി ദുര്‍ബല ഹൃദയമുള്ളവര്‍ക്കുള്ളതല്ലെന്നും ശ്രീല സോഷ്യല്‍മീഡിയയില്‍ കുറിച്ചു. താന്‍ ജോലി ചെയ്തിരുന്ന കാലത്ത് കമ്പനി 700 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിച്ചതില്‍ അഭിമാനം ഉണ്ടെന്നും ശ്രീല പറഞ്ഞു.
2013 ല്‍ ഫിനാന്‍സ് ഓപ്പറേഷന്‍ ഡയറക്ടറായി ചുമതലയേറ്റ ശ്രീല രണ്ട് വര്‍ഷത്തിന് ശേഷം ഫിനാന്‍സ് സീനിയര്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 2019 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.