വേൾഡ് മലയാളീ കൾച്ചറൽ ആൻഡ് വെൽഫെയർ അസ്സോസിയേഷൻ ഓഫ് കാനഡ (WMCWAC) യുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. 2024 ഓഗസ്റ്റ് 24 നു കാൽഗറി സൗത്ത് വെസ്റ്റിലുള്ള ബ്രൈഡൽവുഡ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. കാൽഗറിയിൽ നിന്നുമുള്ള എട്ട് പ്രമുഖ ടീമുകളാണ് ഇതിൽ മത്സരിച്ചത്. ഒന്നാം സമ്മാനമായ 750 ഡോളറും ട്രോഫിയും വൈറ്റ് ഹോൺ കിങ്‌സ് കരസ്ഥമാക്കി. റണ്ണർ അപ്പായ ബ്ലാക്ക് നൈറ്റ്സ് വളരെ ശക്തമായ മത്സരമാണ് വൈറ്റ് ഹോൺ കിങ്സിനെതിരെ കാഴ്ചവെച്ചത്. 350 ഡോളറും ട്രോഫിയുമാണ് ഇവർക്ക് ലഭിച്ചത്.
ഇവർക്ക് പുറമെ WMCWAC ക്രിക്കറ്റ് കപ്പ് - 2024 ൽ സൂപ്പർ ജൈൻറ്സ് കാൽഗറി, മാവെറിക്സ് ക്രിക്കറ്റ് ക്ലബ്, കാൽഗറി ഡെക്കാൻ ചാർജേഴ്സ്, ബ്രൈഡൽ സ്റ്റാർസ്, സിമ ടൈഗേഴ്‌സ്, കാൽഗറി ലെജൻഡസ് എന്നീ ടീമുകളും അതിശക്തമായ മത്സരങ്ങൾ കാഴ്ചവെച്ചു.
WMCWAC ക്രിക്കറ്റ് കപ്പ് - 2024 മറ്റ് അവാർഡ് ജേതാക്കൾ - മാൻ ഓഫ് ദി സീരീസ്: ഹണി മെഹ്‌റ (വൈറ്റ് ഹോൺ കിങ്‌സ്), മാൻ ഓഫ് ദി മാച്ച് (ഫൈനൽ) : സൻജീത് സിംഗ്(വൈറ്റ് ഹോൺ കിങ്‌സ്), ബെസ്ററ് ബാറ്റ്സ്മാൻ: ഹണി മെഹ്‌റ (വൈറ്റ് ഹോൺ കിങ്‌സ്), ബെസ്റ്റ് ബൗളർ: അരുൺ കെ വി (ബ്ലാക്ക് നൈറ്റ്സ്, കാൽഗറി)
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ WMCWAC ചെയർമാൻ ശ്രീകുമാർ ഇക്കൊല്ലത്തെ WMCWAC ക്രിക്കറ്റ് കപ്പിന്റെ സ്പോൺസേർസ് ആയ മുനീഷ് മെഹൻ (ഇൻഷുറൻസ് ബ്രോക്കർ), ജിഗേഷ് റാവൽ - CRICKPRO, അമ്പയർമാരായ നാഗാർജുന, സുനിൽ, ജോമോൻ, നീരജ് എന്നിവർക്ക് പ്രത്യേകം നന്ദി അറിയിച്ചു. മറ്റ് ഭാരവാഹികളായ അനിൽകുമാർ മേനോൻ (പ്രസിഡന്റ്), രവിരാജ് (ജനറൽ സെക്രട്ടറി), അബി അബ്ദുൽ റബ്ബ് (ട്രെഷറർ), ദീപു പിള്ള (സ്പോർട്സ് ഫോറം പ്രസിഡന്റ്), കൃഷ് നായർ (വൈസ് ചെയർമാൻ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ മലയാളി ടീമുകളെ ഉൾപ്പെടുത്തി WMCWAC ക്രിക്കറ്റ് കപ്പ് വിപുലമായി നടത്തുവാനാണ് തീരുമാനമെന്ന് WMCWAC യുടെ സ്പോർട്സ് ഫോറം പ്രസിഡന്റ് ദീപു പിള്ള അറിയിച്ചു.