യാത്രാ പ്രേമികള്‍ക്ക് അവിശ്വസനീയമായ യാത്ര ഒരുക്കുകയാണ് റീട്ടെയ്ല്‍ ട്രാവല്‍ ഏജന്‍സിയായ Redtag.ca. ഭൂമിക്ക് പുറത്ത് ബഹിരാകാശത്തേക്കാണ് സഞ്ചാരികള്‍ക്ക് യാത്ര ഒരുക്കുന്നത്. ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍-ന്യൂട്രല്‍ സ്‌പേസ്ഫ്‌ളൈറ്റ് എക്‌സ്പീരിയന്‍സ് കമ്പനിയായ സ്‌പേസ് പേഴ്‌സ്‌പെക്ടീവ് ആണ് ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. 'സ്‌പേസ് ബലൂണ്‍' വഴി കൊണ്ടുപോകുന്ന സ്‌പേസ്ഷിപ്പ് നെപ്ട്യൂണ്‍ എന്നറിയപ്പെടുന്ന വാഹനത്തില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. എട്ട് യാത്രക്കാരും ഒരു ക്യാപ്റ്റനുമായിരിക്കും ബഹിരാകാശ പേടകത്തില്‍ ഉണ്ടാവുക. ബഹിരാകാശത്ത് എത്തിയാല്‍ ഭൂമിയുടെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാം.
ബഹിരാകാശ യാത്ര വളരെ ചെലവേറിയതായിരിക്കും. ഒരു യാത്രക്കാരന്റെ ആകെ ചെലവ് 172,026.84 കനേഡിയന്‍ ഡോളറാണ്. ഓര്‍ലാന്‍ഡോയില്‍ രണ്ട് രാത്രി താമസം, പ്രഭാത ഭക്ഷണം, ലിമോസിന്‍ ട്രാന്‍സ്ഫര്‍, സ്‌പേസ്ഷിപ്പ് നെപ്ട്യൂണിലെ ഭക്ഷണ, പാനീയ സേവനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ Reddtag.ca വെബ്‌സൈറ്റില്‍ ലഭ്യമാണ്.