പ്രതിദിനം സംസ്‌കരിച്ച മാംസം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു: പഠനം 

By: 600002 On: Aug 24, 2024, 10:13 AM

 


പ്രതിദിന മാംസ ഉപഭോഗം പ്രത്യേകിച്ച് സംസ്‌കരിക്കാത്ത മാംസം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. പ്രതിദിനം 50 ഗ്രാം മാംസം കഴിക്കുന്നത് അടുത്ത ദശകത്തിനുള്ളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുന്നുവെന്ന് ലാന്‍സെറ്റ് ഡയബെറ്റ്‌സ് ആന്‍ഡ് എന്‍ഡോക്രൈനേളജി യില്‍ പ്രസിദ്ധീകരിച്ച
പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഒരു ദിവസം, 100 ഗ്രാം പ്രോസസ് ചെയ്ത മാംസം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാന്‍ 10 ശതമാനം സാധ്യതയുള്ളതായി പഠനത്തില്‍ കണ്ടെത്തി. 

സംസ്‌കരിച്ച മാംസം കഴിക്കുന്നത് പ്രമേഹം കൂടാതെ ഹൃദ്രോഗം, അര്‍ബുദം എന്നിവ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ 20 രാജ്യങ്ങളിലായി രണ്ട് മില്യണിലധികം ആളുകളിലാണ് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത റെഡ് മീറ്റ്, ചിക്കന്‍, ടര്‍ക്കി. താറാവ് എന്നിവയുടെ മാംസവും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് നേരത്തെയുള്ള പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ദിവസവും 100 ഗ്രാം കോഴിയിറച്ചി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാന്‍ എട്ട് ശതമാനം സാധ്യത വര്‍ധിപ്പിക്കുന്നു. 

റെഡ് മീറ്റ്, എല്ലെങ്കില്‍ സംസ്‌കരിച്ചതുമായ മാംസം കഴിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ഭക്ഷണ രീതികള്‍ ഉണ്ടായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ആരോഗ്യത്തിന് ഗുണമേറിയ പഴങ്ങളും പച്ചക്കറികളും നാരുകളും കുറവുള്ള ഭക്ഷണമായിരിക്കും മിക്കവരും കഴിക്കുന്നത്. കൂടാതെ, ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന നിലവിലെ ജീവിതശൈലിയും ഗവേഷകര്‍ നിരീക്ഷിച്ചു. ഇന്‍സുലിന്‍ സംവേദനക്ഷമതയെയോ പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനത്തെയോ റെഡ് മീറ്റ് ഉപയോഗം സാരമായി ബാധിക്കുമെന്ന് പറയുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കി.