കനേഡിയന്‍ റെവന്യു ഏജന്‍സിയുടെ സേവന സമയം നീട്ടുന്നു. വിവിധ ആവശ്യങ്ങള്‍ക്കായുള്ള ഉപഭോക്താക്കളുടെ കോളുകള്‍ വര്‍ധിച്ചതോടെയാണ് സമയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിആര്‍എയുടെ കോണ്‍ടാക്റ്റ് സെന്ററില്‍ സാധാരണ സേവന സമയങ്ങളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കളുടെ കോളുകള്‍ ബ്ലോക്ക് ചെയ്യുന്നത് തടയണമെന്ന ഓംബുഡ്‌സ്മാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സമയത്തില്‍ മാറ്റം വരുത്തുന്നത്.
പുതിയ സമയക്രമം അനുസരിച്ച്, സിആര്‍എയുടെ ഇന്‍ഡിവിജ്വല്‍ ആന്‍ഡ് ബിസിനസ് ടാക്‌സ് എന്‍ക്വയറി ലൈനുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6.30 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും. കൂടാതെ ശനിയാഴ്ച ഈസ്റ്റേണ്‍ സമയം അനുസരിച്ച് രാവിലെ 7.30 മുതല്‍ രാത്രി 8 മണി വരെ സജീവമായിരിക്കും. മുമ്പ് കോണ്‍ടാക്റ്റ് സെന്റര്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയായിരുന്നു സമയം.
പുതിയ സമയക്രമം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് തുല്യമായ പ്രവേശനം ലഭിക്കുമെന്ന് ഓംബുഡ്‌സ്മാന്‍ ഫ്രാന്‍സ്വാ ബോയ്‌ലോ പറഞ്ഞു.