ഒന്റാരിയോയിലെ പാരിസൗണ്ടില്‍ നിന്നും കാണാതായ മാര്‍ഖാം റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് 9 ന് കാണാതായ യുക്-യിംഗ്(അനിത) മുയി(56) എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് സ്ഥിരീകരിച്ചു.
ബെയ്ക്ലിഫ് റോഡിലെ വസതിയില്‍ നിന്ന് രാവിലെ 9.30 ഓടെ പുറത്തിറങ്ങിയ മുയിയെ പിന്നീട് കാണാതാവുകയായിരുന്നു. അന്ന് രാവിലെ 11 മണിക്കാണ് മുയി അവസാനമായി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
മുയിയുടെ വെള്ള ബെന്‍സ് കാര്‍ ഓഗസ്റ്റ് 9 ന് സ്‌കാര്‍ബറോയിലെ ഫിഞ്ച് അവന്യു ഈസ്റ്റില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. മാര്‍ഖാമിന് സമീപം സ്റ്റോവിലിലുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് അന്വേഷണ സംഘം അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. കാണാതാവുന്ന ദിവസം മുയി ഈ പ്രദേശം സന്ദര്‍ശിക്കുമെന്ന അനുമാനത്തിലാണ് അന്വേഷണ സംഘം പ്രദേശത്ത് തിരച്ചില്‍ കേന്ദ്രീകരിച്ചത്.