അര്‍ബുദ രോഗിയായ 41കാരന്‍ മരിച്ചു; ആല്‍ബെര്‍ട്ട ഹെല്‍ത്ത്‌കെയറിന്റെ വീഴ്ച മൂലമെന്ന് ആരോപണം 

By: 600002 On: Aug 22, 2024, 6:43 PM

 

അര്‍ബുദ രോഗിയായ തന്റെ ഭര്‍ത്താവ് മരിച്ചത് ആല്‍ബെര്‍ട്ടയിലെ ആരോഗ്യ സംവിധാനത്തിന്റെ വീഴ്ച മൂലമാണെന്ന് സിസി നൂയെന്‍ ആരോപിക്കുന്നു. സമയോചിതമായി ഓങ്കോളജിസ്റ്റിനെ ലഭിക്കാതിരുന്നതും കൃത്യമായ പരിചരണം ലഭിക്കാതിരുന്നതും 41കാരനായ സ്റ്റീവന്‍ വോംങിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ 11 ആഴ്ചയാണ് വോംങ് മെഡിക്കല്‍ ട്രീറ്റ്‌മെന്റിനായി കാത്തിരുന്നത്. ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേകിച്ച് കാന്‍സര്‍ കെയറിന്റെ ഏറ്റവും വലിയ പരാജയമാണിതെന്ന് സിസി കുറ്റപ്പെടുത്തുന്നു. 

മെയ് 2 നാണ് വോംങിന് ഗ്യാസ്ട്രിക് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം കൃത്യമായ പരിശോധനകളോ പരിചരണമോ തന്റെ ഭര്‍ത്താവിന് ലഭിച്ചില്ലെന്ന് സിസി പറഞ്ഞു. ജൂലൈ 19 ന് വോംങ് രോഗം മൂര്‍ച്ഛിച്ച് മരണമടഞ്ഞു.  

സംഭവത്തില്‍ ആല്‍ബെര്‍ട്ട ആരോഗ്യമന്ത്രി പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പ്രവിശ്യയിലെ ക്യാന്‍സര്‍ കെയര്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു.