ഇൻഡോർ സോക്കർ മത്സരത്തിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാർ

By: 600084 On: Aug 22, 2024, 4:37 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ് : ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇൻഡോർ സോക്കർ മത്സരത്തിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരുവരും തുല്യ ഗോളുകൾ നേടിയതിനെ തുടർന്ന് നടന്ന  ഷൂട്ട് ഔട്ടിൽ എ എസ് എ ഡാളസിനെയാണ് ഡാലസ് ഡൈനാമോസ് പരാജയപ്പെടുത്തിയത്.

ആഗസ്റ് 17ശനിയാഴ്ച മെസ്‌കീറ്റ് ഇൻഡോർ സോക്കർ സ്റ്റേഡിയത്തിൽ രാവിലെ 8 നു ആരംഭിച്ചു, രാത്രി ഒമ്പതുവരെ നീണ്ട മത്സരങ്ങളിൽ എട്ടു ടീമുകളാണ് ഏറ്റുമുട്ടിയത്. വിജയികൾക്ക് ജോസഫ് ചാണ്ടി എവർറോളിങ് ട്രോഫി പ്രസിഡന്റ് പ്രദീപനാഗനൂലിൽ, ഷിജു അബ്രഹാം എന്നിവർ കൈമാറി. അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര, ദീപക് മഠത്തിൽ, സുബി ഫിലിപ്പ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ നേത്രത്വം നൽകി .