ആല്‍ബെര്‍ട്ടയിലെ റോഡുകളില്‍ വാഹനമിടിച്ച് കൊല്ലപ്പെടുന്ന വന്യജീവികളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പാമ്പുകളാണ് കൂടുതലായി നിരത്തുകളില്‍ വാഹനങ്ങളിടിച്ച് ചത്തത്. 2023 ല്‍ ഏകദേശം 400 ഓളം പാമ്പുകളാണ് ചത്തതെന്ന് ആല്‍ബെര്‍ട്ട വൈല്‍ഡ്‌ലൈഫ് വാച്ച പറയുന്നു. 2021 ല്‍ എട്ടെണ്ണം ചത്തുവെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏഴായിരത്തിലധികം വന്യമൃഗങ്ങള്‍ വാഹനമിടിച്ച് ചത്തു. 2019 നെ അപേക്ഷിച്ച് 73 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഏറ്റവും സാധാരണയായി കൊല്ലപ്പെടുന്ന മൃഗം മാനുകളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 4250 ലധികം മാനുകള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. സ്‌കങ്ക്, കയോട്ട്, മുയല്‍, മുള്ളന്‍പന്നി, മൂസ്, വളര്‍ത്ത്‌നായകള്‍, പൂച്ച എന്നിവയാണ് എല്ലാ വര്‍ഷവും സാധാരണയായി നിരത്തുകളില്‍ കൊല്ലപ്പെടുന്ന മറ്റ് മൃഗങ്ങള്‍.
ഹൈവേകളില്‍ വന്യമൃഗങ്ങള്‍ വാഹനമിടിച്ച് കൊല്ലപ്പെടുന്നത് തടയാന്‍ 19 ഓളം പ്രൊജക്ടുകള്‍ ആസൂത്രണം ചെയ്യുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ പറയുന്നു. പദ്ധതികളില്‍ ഭൂരിഭാഗവും കാല്‍ഗറിക്ക് സമീപത്തായാണ്. വന്യജീവികള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയുന്ന മേല്‍പ്പാലങ്ങള്‍, അണ്ടര്‍പാസുകള്‍ എന്നിവയുടെ നിര്‍മാണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഹൈവേകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.