നവംബര്‍ മുതല്‍ ഡെല്‍ഹിക്കും ടൊറന്റോയ്ക്കുമിടയില്‍ ഇരട്ടി വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ 

By: 600002 On: Aug 22, 2024, 11:08 AM

 

മൂന്ന് പ്രതിവാര ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്ന ഡെല്‍ഹിക്കും ടൊറന്റോയ്ക്കുമിടയില്‍ സെപ്റ്റംബര്‍ 1 മുതല്‍ രണ്ടാമത്തെ ഫ്‌ളൈറ്റ് അവതരിപ്പിച്ച് എയര്‍ ഇന്ത്യ. DEL-LHR-DEL, DEL-JFK  എന്നീ സര്‍വീസുകളില്‍ നിന്നും റിലീസ് ചെയ്യുന്ന ബോയിംഗ് 777-300 ER വിമാനങ്ങള്‍ ഉപയോഗിച്ച് നവംബറില്‍ റൂട്ടില്‍ ദിവസേന ഇരട്ടി യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 

കാനഡയിലെ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ടാണ് അധിക സര്‍വീസ് നടത്തുന്നത്. വിന്റര്‍ സീസണില്‍ ഇന്ത്യയിലേക്ക് കാനഡയില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്യും. ഇത് കണക്കിലെടുത്താണ് ഇരട്ടി സര്‍വീസിന്റെ ലക്ഷ്യം. ഡെല്‍ഹി-ടൊറന്റോ O & D വിപണി 2019 ലെ 482,000 യാത്രക്കാരില്‍ നിന്നും 2023 ല്‍ 763,000 യാത്രക്കാരായി വളര്‍ന്നുവെന്നാണ് കണക്കുകള്‍. 

സര്‍വീസുകളെക്കുറിച്ച് കൂടുതല്‍ അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും എയര്‍ ഇന്ത്യയുടെ വെബ്‌പേജ് സന്ദര്‍ശിക്കുക.