കാനഡയില്‍ 60 ശതമാനം പേര്‍ ഡീപ്‌ഫേക്ക് വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട് 

By: 600002 On: Aug 21, 2024, 12:12 PM

 

 

കാനഡയില്‍ ഭൂരിഭാഗം പേരും ഓണ്‍ലൈനില്‍ ഡീപ്‌ഫേക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ 60 ശതമാനം ആളുകളും ഡീപ്‌ഫേക്കുകളെ നേരിട്ടിട്ടുണ്ടെന്ന് ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് പോളിസി ഓര്‍ഗനൈസേഷനായ ദ ഡെയ്‌സിന്റെ പഠനത്തില്‍ പറയുന്നു. ഏപ്രിലില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 2,501 പേരില്‍ 23 ശതമാനം പേര്‍ എല്ലാ ആഴ്ചയിലും ഡീപ് ഫേക്ക് വീഡിയോകള്‍ കാണാറുണ്ടെന്ന് പറഞ്ഞു. ആളുകളില്‍ നിന്നും പണം തട്ടാനായി ഡീപ്‌ഫേക്ക് വീഡിയോ ഉപയോഗിക്കുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സെലിബ്രിറ്റികളുടെ ചിത്രങ്ങളോ വീഡിയോകളോ ഉള്‍പ്പെടുന്ന ഡീപ്‌ഫേക്കുകളാണ് സാധാരണയായി ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെടുക. രാഷ്ട്രീയ നേതാക്കളുടെ ഡീപ്‌ഫേക്കുകളും തട്ടിപ്പ് നടത്താനായും മറ്റും ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്‌സ്, ടിക്‌ടോക്, ചാറ്റ്ജിപിടി എന്നിവ ഉപയോഗിക്കുന്നവരാണ് കൂടുതലായും ഡീപ്‌ഫേക്ക് തട്ടിപ്പുകള്‍ക്ക് വിധേയരാകാന്‍ സാധ്യതയുള്ളതെന്ന് ഗവേഷകര്‍ പറയുന്നു.