കാനഡയില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് സ്‌കിപ്പ് ദി ഡിഷസ് 

By: 600002 On: Aug 21, 2024, 10:07 AM

 


കാനഡയില്‍ നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഫുഡ് ഡെലിവറി സര്‍വീസ് കമ്പനിയായ സ്‌കിപ്പ് ദി ഡിഷസ്. കമ്പനിയുടെ ഉടമസ്ഥതിലുള്ള ജസ്റ്റ് ഈറ്റ് ടെക്ക് എവേ ഡോട്ട് കോമിലെയും ജീവനക്കാരെയും പിരിച്ചുവിടുന്നുണ്ട്. 100 ഓളം കനേഡിയന്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി സിഇഒ പോള്‍ ബേണ്‍സ് അറിയിച്ചു. Just Eat Takeaway.com  മിലെ 700 പേര്‍ക്കാണ് ജോലി നഷ്ടമാവുക. 

സുസ്ഥിരമായ വളര്‍ച്ചയ്ക്കായി ശരിയായ വിഭവങ്ങളും സംഘടനാ ഘടനയും ഉണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ സ്വീകരിച്ച നടപടികള്‍ അനിവാര്യമാണെന്ന് പോള്‍ ബേണ്‍സ് പ്രസ്താവനയില്‍ പറഞ്ഞു. വിന്നിപെഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 350 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. 

വിന്നിപെഗില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്‌കിപ്പ് ദി ഡിഷസിനെ 2016 ല്‍ 110 മില്യണ്‍ ഡോളറിന് ജസ്റ്റ് ഈറ്റ് ഏറ്റെടുത്തു. ഇത് പിന്നീട്, ടേക്ക്എവേ ഡോട്ട് കോമില്‍ ലയിക്കുകയായിരുന്നു.