11 വര്‍ഷത്തിനിടെ ആദ്യം; മെസിയും ഡി മരിയയുമില്ലാതെ അര്‍ജന്‍റീന ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്

By: 600007 On: Aug 20, 2024, 5:36 PM

 

 

ബ്യൂണസ് അയേഴ്സ്: പരിക്കേറ്റ നായകൻ ലിയോണൽ മെസിയും കോപ അമേരിക്ക കിരീട നേട്ടത്തോടെ ദേശീയ ടീമില്‍ നിന്ന് വിരമിച്ച ഏഞ്ചൽ ഡി മരിയയും ഇല്ലാതെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്‍റൈൻ ടീമിനെ പ്രഖ്യാപിച്ചു. 11 വ‍ർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് ടീമിൽ ഇല്ലാതെ അര്‍ജന്‍റീന മത്സരത്തിനിറങ്ങുന്നത്. സെപ്റ്റംബറിൽ കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 28 അംഗ ടീമിനെയാണ് അര്‍ജന്‍റീന ടീമിനെയാണ് കോച്ച് ലിയോണല്‍ സ്കലോണി പ്രഖ്യാപിച്ചത്.

2013ൽ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസിയും ഡി മരിയയും ഇല്ലാതെ അർജന്‍റീന അവസാനമായി കളിച്ചത്. കോപ്പ അമേരിക്കയിൽ കളിക്കവേ പരിക്കേറ്റ നായകന്‍ ലിയോണല്‍ മെസി ഇതുവരെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. എസേക്വിൽ ഫെർണാണ്ടസ്, വാലന്‍റൈൻ കാസ്റ്റെലാനോസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.