രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം സെപ്റ്റംബർ 8 നു

By: 600084 On: Aug 20, 2024, 4:35 PM

പി പി ചെറിയാൻ, ഡാളസ് 

ഡാളസ്: സെപ്റ്റംബർ 8 നു ഡാളസിൽ രാഹുൽ ഗാന്ധിയുടെ സന്ദര്ശനം ചരിത്ര സംഭവമാകുന്നതിനു കോൺഗ്രസ് ആഗസ്ത് 19 വൈകിട്ട് 6 30ന് അല്ലൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന പ്രവർത്തകയോഗം തീരുമാനിച്ചു.

യു എസ് എ കോൺഗ്രസ് നേതാവ് മൊഹിന്ദർ സിംഗ് പരിപാടിയുടെ വിശദാശംസങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഡാലസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, നാഷണൽ ആൻഡ് സതേൺ റീജിയൻ കമ്മിറ്റി നേതാക്കളായ ശ്രീ ബോബൻ കൊടുവത്ത്, സജി ജോർജ്, റോയ് കൊടുവത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഡാലസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, രാഹുൽ ഗാന്ധിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ലോകസഭയിലെ വാൻ വിജയത്തെക്കുറിച്ചും അംഗങ്ങൾ ചർച്ച ചെയ്തു, രാഹുൽ ഗാന്ധിയുടെ സ്വീകരണ സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജൻ അഭ്യർത്ഥിച്ചു.