നാല് വര്‍ഷത്തിനു ശേഷം ഗാനഗന്ധര്‍ഡവന്‍ യേശുദാസ് കേരളത്തില്‍ മടങ്ങിയെത്തുന്നു. കോവിഡ് കാലത്തെ തുടര്‍ന്ന് നാല് വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന കെ ജെ യേശുദാസ് വൈകാതെ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തില്‍ ആരംഭിച്ച സൂര്യ ഫെസ്റ്റിവലാകും ആദ്യ സംഗീതക്കച്ചേരി.
ഒക്ടോബര്‍ ഒന്നിന് സൂര്യ ഫെസ്റ്റ് ആരംഭിക്കുന്ന ദിവസം തന്നെയാണ് യേശുദാസിന്റെ കച്ചേരിയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അറിയിച്ചു. 2019 ന് ശേഷം യേശുദാസ് ഫെസ്റ്റിന് എത്തിയിരുന്നില്ല. 47 വര്‍ഷമായി തുടരുന്ന സൂര്യ ഫെസ്റ്റില്‍ കഴിഞ്ഞ നാല് വര്‍ഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയത് യേശുദാസാണ്. 84 ആം വയസ്സിലും അമേരിക്കയിലെ വീട്ടില്‍ സംഗീതപരിശീലനം മുടങ്ങാതെ നടത്തുന്നുണ്ട്. ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരി അവതരിപ്പിച്ചിരുന്നു.