ട്രാന്‍സിറ്റ് ഉപയോക്താക്കള്‍ക്കായി ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് കൂടുതൽ കമ്മ്യുണിറ്റ്കളിലേക്ക് അവതരിപ്പിച്ച് കാല്‍ഗറി ട്രാന്‍സിറ്റ് . കമ്മ്യൂണിറ്റികള്‍ക്കും സമീപത്തുമുള്ള ഫെസിലിറ്റികള്‍ക്കോ ട്രാന്‍സിറ്റ് ഹബ്ബുകള്‍ക്കോ ഇടയില്‍ വാഹനവുമായി യാത്ര ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്.
ആംബിള്‍ടണ്‍, സേജ് ഹില്‍, സീറ്റണ്‍, പൈന്‍ ക്രീക്ക്, യോര്‍ക്ക്‌വില്ലെ, ഗ്ലേസിയര്‍ റിഡ്ജ്, റേഞ്ച് വ്യൂ, റിക്കാര്‍ഡോ റാഞ്ച്, ബെല്‍മോണ്ട് എന്നീ സ്ഥലങ്ങള്‍ പുതിയ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കാല്‍ഗറി ട്രാന്‍സിറ്റ് ഡയറക്ടര്‍ ഷാരോണ്‍ ഫ്‌ളെമിംഗ് പറഞ്ഞു. പുതിയ കാല്‍ഗറി ട്രാന്‍സിറ്റ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിന് ആപ്പ് വഴിയാണ് റൈഡുകള്‍ ബുക്ക് ചെയ്യുന്നത്. റൈഡുകള്‍ ബുക്ക് ചെയ്യാനും സഹയാത്രികരെ തെരഞ്ഞെടുക്കാനും ആപ്പ് ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ക്ക് ട്രാന്‍സിറ്റ് ഹബ്ബുകളില്‍ നിന്ന് വാഹനങ്ങളില്‍ കയറാം. വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കും. കാല്‍ഗറി ട്രാന്‍സിറ്റ് അനുസരിച്ച്, വാഹനത്തിലെത്താന്‍ ചെറിയ നടത്തം വേണ്ടി വന്നേക്കാം. എന്നാല്‍ വഴികള്‍ എളുപ്പമാക്കാനും യാത്ര സുഗമമാക്കാനും ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് സഹായിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
കാല്‍ഗറി ട്രാന്‍സിറ്റ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസിനെക്കുറിച്ച് കൂടുതലറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.