ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഏണെസ്റ്റോ ശക്തിയേറിയ ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം; ജാഗ്രതാ നിര്‍ദ്ദേശം 

By: 600002 On: Aug 19, 2024, 9:30 AM

 


ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഏണെസ്റ്റോ ഞായറാഴ്ച വീണ്ടും ചുഴലിക്കാറ്റായി മാറി ബെര്‍മുഡയില്‍ നിന്നും നോര്‍ത്ത്ഈസ്‌റ്റേണ്‍ അറ്റ്‌ലാന്റിക്കിലേക്ക് നീങ്ങുന്നതായി പ്രവചനം. ഏണെസ്റ്റോയുടെ പരമാവധി വേഗം മണിക്കൂറില്‍ 75 മൈല്‍ ആയിരുന്നു. കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്നതാണ് ഈ വേഗത. എന്നാല്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് മയാമി നാഷണല്‍ ഹരികെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി. പിന്നീട് കാറ്റിന്റെ ശക്തി കുറയാന്‍ സാധ്യതയുണ്ടെന്നും ചൊവ്വാഴ്ചയോടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറുമെന്നും സെന്റര്‍ പറഞ്ഞു. നോവസ്‌കോഷ്യയിലെ ഹാലിഫാക്‌സിന് തെക്ക് 520 മൈല്‍ കേന്ദ്രീകരിച്ചാണ് കൊടുങ്കാറ്റ് തിങ്കളാഴ്ച വൈകിയും ചൊവ്വാഴ്ച തുടക്കത്തിലും കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നത്. 

യുഎസ് കിഴക്കന്‍ തീരത്ത് ഏണെസ്റ്റോ ശക്തമായി വീശിയിരുന്നു. നിരവധി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. ബഹാമാസ്, ബര്‍മുഡ, കാനഡ അറ്റ്‌ലാന്റിക് തീരങ്ങള്‍ എന്നിവടങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സെന്റര്‍ മുന്നറിയിപ്പ് നല്‍കി.