ഹെല്‍ത്ത് കെയര്‍: വൈദഗ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് കാനഡയിലെ നാല് പ്രവിശ്യകള്‍

By: 600002 On: Aug 17, 2024, 1:27 PM

 

 

ഹെല്‍ത്ത്‌കെയര്‍ മേഖലയിലുള്ള തൊഴില്‍ക്ഷാമം നികത്താനുള്ള നടപടികള്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ കൈക്കൊള്ളുമ്പോള്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയിലാണ് കാനഡയിലെ ചില പ്രവിശ്യകള്‍. ട്യൂഷന്‍ റിബേറ്റുകള്‍, വ്യത്യസ്ത ഫീസുകള്‍ക്കുള്ള റീഇംബേഴ്‌സ്‌മെന്റ് എന്നിവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. വൈദഗ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികളെയാണ് പ്രവിശ്യകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 

മാനിറ്റോബ, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകള്‍ ഇന്‍സെന്റീവ് പ്രോഗ്രാമുകള്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാനായി പ്രഖ്യാപിച്ചിട്ടുണ്ട്.