കാല്‍ഗറിയില്‍ പൈപ്പ്‌ലൈന്‍ തകരാറുകളും തുടര്‍ന്നുണ്ടായ ജലനിയന്ത്രണങ്ങളും മറ്റ് സാഹചര്യങ്ങളും മുതലെടുത്ത് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള ഹോം സര്‍വീസ് കമ്പനിയെ പ്രതിനിധീകരിച്ച് അല്ലെങ്കില്‍ നഗരത്തില്‍ തന്നെയുള്ളയാളാണെന്ന് അവകാശപ്പെട്ട് വ്യാജ കമ്പനികളില്‍ നിന്നുള്ളവര്‍ വീടുവീടാന്തരം കയറി തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാട്ടര്‍ സര്‍വീസുകള്‍ വാഗ്ദാനം ചെയ്‌തെത്തുന്നവര്‍ വീട്ടുകാരില്‍ നിന്നും വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തെറ്റായ വിവരങ്ങള്‍ നല്‍കി വീട്ടിലെ വെള്ളം പരിശോധിക്കാനോ അല്ലെങ്കില്‍ വാട്ടര്‍ മീറ്റര്‍ പരിശോധിക്കാനും ആവശ്യപ്പെടുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ വീടുവീടാന്തരം കയറി കാല്‍ഗറി സിറ്റി വാട്ടര്‍ അല്ലെങ്കില്‍ വാ
ട്ടര്‍ മീറ്റര്‍ ടെസ്റ്റുകള്‍ നടത്താറില്ലെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഏതെങ്കിലും വ്യക്തികള്‍ ഈ ആവശ്യം ഉന്നയിച്ച് വരികയോ അല്ലെങ്കില്‍ ENMAX ല്‍ നിന്നാണെന്ന് പറയുകയോ ചെയ്യുകയാണെങ്കില്‍ വീട്ടിലേക്ക് പ്രവേശനം നല്‍കരുതെന്നും 403-266-1234 എന്ന നമ്പറില്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.