നിലവില്‍ കാനഡയില്‍ ഉയര്‍ന്ന ജീവിതച്ചെലവ് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടുന്ന പല ആളുകളുടെയും മനസ്സില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സമ്മര്‍ദ്ദം തീര്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, വിവിധ മേഖലകളിലെ നിരക്ക് വര്‍ധന തങ്ങളെ സാരമായി ബാധിക്കുന്നതായി 45 ശതമാനം ആളുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായവര്‍ വിലക്കയറ്റത്തെക്കുറിച്ച്, പ്രത്യേകിച്ച് ഭവന നിര്‍മാണ കാര്യങ്ങളില്‍ ആശങ്കാകുലരാണ്.
വാന്‍കുവര്‍ പോലുള്ള രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ താമസിക്കുക എന്നത് വളരെ ചെലവേറിയതാണ്. വീട് മുതല്‍ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ക്കും, വാടകവീടുകള്‍ക്കും നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വാന്‍കുവറില്‍ ആളുകള്‍ക്ക് ജീവിതം കെട്ടിപ്പടുക്കുക എന്നത് അസാധ്യമാണെന്ന് അബന്‍ഡന്റ് ഹൗസിംഗ് വാന്‍കുവര്‍ ഡയറക്ടര്‍ പീറ്റര്‍ വാള്‍ഡ്കിര്‍ച്ചും അഭിപ്രായപ്പെടുന്നു. നഗരത്തില്‍ ഭവന നിര്‍മാണം വളരെ ചെലവേറിയതാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ആളുകള്‍ക്ക് വീട് എന്നത് ഒരു സ്വപ്‌നമാണെന്നും മനസ്സില്‍ എന്നും അഫോര്‍ഡബിള്‍ ഹൗസിംഗ് എന്നതുണ്ടാകും.