ഒന്റാരിയോയുടെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി ജില്‍ ഡണ്‍ലപ് 

By: 600002 On: Aug 17, 2024, 9:32 AM


പ്രവിശ്യാ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് ടോഡ് സ്മിത്ത് രാജിവെച്ചതിനെ തുടര്‍ന്ന് ഒന്റാരിയോയുടെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി ജില്‍ ഡണ്‍ലപിനെ ഫോര്‍ഡ് സര്‍ക്കാര്‍ നിയമിച്ചു. സ്മിത്ത് രാജി വെച്ച് മണിക്കൂറുകള്‍ക്കകമാണ് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് തന്റെ മന്ത്രിസഭയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. നോളന്‍ ക്വിന്‍ ജില്‍ ഡണ്‍ലപിന്റെ സ്ഥാനം ഏറ്റെടുക്കും. 

2018 ല്ഡ സിംകോ നോര്‍ത്തിന്റെ എംപിപിയായി തെരഞ്ഞെടുക്കപ്പെട്ട ജില്‍ ഡണ്‍ലപ് 2021 ല്‍ കോളേജ് ആന്‍ഡ് യൂണിവേഴ്‌സിറ്റി മന്ത്രിയായി. സിംകോ നോര്‍ത്തില്‍ നിന്നും പ്രവിശ്യാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത എന്ന പ്രത്യേകതയും ജില്‍ ഡണ്‍ലപിനുണ്ട്.