മറ്റ് മതവിഭാഗങ്ങളുടെ ഭക്ഷണ നിയന്ത്രണങ്ങള്‍ തള്ളിക്കളയുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കാനഡയിലെ ചില ലൊക്കേഷനുകളില്‍ 'ഹലാല്‍ ചിക്കന്‍' വില്‍ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട് കെഎഫ്‌സിയ്‌ക്കെതിരെ പെറ്റീഷന്‍ ആംരഭിച്ചു. ജൂലൈയില്‍ Change.org യില്‍ പ്രസിദ്ധീകരിച്ച പെറ്റീഷന്‍ രൂപ് സന്ധുവാണ് ആരംഭിച്ചത്. ഒരു കനേഡിയന്‍ പൗരന്‍ എന്ന നിലയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പാനുള്ള കെഎഫ്‌സിയുടെ തീരുമാനത്തില്‍ ഒരു വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായി തോന്നുവെന്ന് സന്ധു പെറ്റീഷനില്‍ പറയുന്നു. ഇന്ത്യന്‍ മതവിഭാഗങ്ങളായ സിഖ്, ഹിന്ദു എന്നിവയുള്‍പ്പെടെയുള്ള മതങ്ങളില്‍പ്പെട്ട ധാരാളം പേര്‍ കാനഡയിലുണ്ട്. ഇവര്‍ ഹലാല്‍ മാംസം കഴിക്കില്ല. അതിനാല്‍ ഈ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ഹലാല്‍ ചിക്കന്‍ നിരോധിക്കുന്നുവെന്ന് പെറ്റീഷനില്‍ സന്ധു ചൂണ്ടിക്കാട്ടുന്നു.
തങ്ങള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ എല്ലാ വ്യക്തികളുടെയും ഭക്ഷണകാര്യങ്ങളിലുള്ള മുന്‍ഗണനകള്‍ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് കെഎഫ്‌സി ഉറപ്പുവരുത്തണമെന്നാണ് ആവശ്യമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പെറ്റീഷനില്‍ വ്യക്തമാക്കുന്നു.
മെയ് 15 മുതല്‍ തണ്ടര്‍ബേയും ഓട്ടവയും ഒഴികെയുള്ള ഒന്റാരിയോയിലെ റെസ്‌റ്റോറന്റുകളില്‍ ഹലാല്‍ ചിക്കന്‍ വിതരണം ചെയ്യുമെന്നായിരുന്നു കെഎഫ്‌സി കാനഡ പ്രഖ്യാപിച്ചിരുന്നത്.