ഇവി ടയര്‍ നിര്‍മാണത്തിനും ഒന്റാരിയോ പ്ലാന്റ് വിപുലീകരണത്തിനും 575 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഗുഡ്ഇയര്‍ കാനഡ 

By: 600002 On: Aug 13, 2024, 1:32 PM

 


ഈസ്റ്റേണ്‍ ഒന്റാരിയോ പ്ലാന്റ് വിപുലീകരിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെയും ഓള്‍-ടെറൈന്‍ വാഹനങ്ങളുടെയും ടയറുകള്‍ നിര്‍മിക്കുന്നതിനും പ്ലാന്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും 575 മില്യണ്‍ ഡോളറിലധികം ചെലവഴിക്കാന്‍ പദ്ധതിയിട്ട് ഗുഡ്ഇയര്‍ കാനഡ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രീമിയര്‍ ഡഗ് ഫോര്‍ഡും തിങ്കളാഴ്ച നാപാനിയിലെ ഫാക്ടറിയില്‍ പ്രഖ്യാപനം നടത്തി. ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരില്‍ നിന്നും പ്ലാന്റിന് സാമ്പത്തിക സഹായം ലഭിക്കും. ഫെഡറല്‍ സ്ട്രാറ്റജിക് ഇന്നൊവേഷന്‍ ഫണ്ടില്‍ നിന്നും 44.3 മില്യണ്‍ ഡോളറും പ്രൊവിന്‍ഷ്യല്‍ ഇന്‍വെസ്റ്റ് ഒന്റാരിയോ വഴി 20 മില്യണ്‍ ഡോളറും ഗുഡ്ഇയറിന് ലഭിക്കും. 

ഫെസിലിറ്റി എക്‌സ്പാന്‍ഷന്‍, നവീകരണം, പുതിയ അത്യാധുനിക ഉപകരണങ്ങള്‍, പുതിയ സാങ്കേതിക വിദ്യ എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഗുഡ്ഇയര്‍ പ്രസിഡന്റും സിഇഒയുമായ മാര്‍ക്ക് സ്റ്റുവര്‍ട്ട് പറഞ്ഞു. 2027 ഓടെ 200 പുതിയ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.