ആലിപ്പഴം വീണ് കേടുപാടുകള്‍: കാല്‍ഗറിയില്‍ അറ്റകുറ്റപ്പണികള്‍ക്ക് ലൈസന്‍സില്ലാത്ത കരാറുകാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് 

By: 600002 On: Aug 13, 2024, 10:12 AM

 

 

കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും ആലിപ്പഴം വീഴ്ചയിലും കാല്‍ഗറിയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇവ അറ്റകുറ്റപ്പണി ചെയ്യാനുള്ള ശ്രമങ്ങളിലാണ് നിവാസികള്‍. ഇതിനിടയില്‍ ലൈസന്‍സില്ലാത്ത കരാറുകാര്‍ അറ്റകുറ്റപ്പണികള്‍ക്കായി സമീപിക്കുമെന്ന മുന്നറിയിപ്പ് സിറ്റി അധികൃതര്‍ നല്‍കി. കൂടാതെ, സേവനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം നല്‍കരുതെന്നും കരാറുകാരന് ലയബിളിറ്റി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വീട്ടുടമസ്ഥര്‍ക്ക് സിറ്റി മുന്നറിയിപ്പ് നല്‍കി. 

എല്ലാ കരാറുകാരും നിയമാനുസൃതമായാണ് സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ പീസ് ഓഫീസര്‍മാരുടെ ഒരു സംഘം കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തുമെന്ന് സിറ്റി അറിയിച്ചു. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തിയാല്‍ 1000 ഡോളര്‍ മുതല്‍ പിഴ ഈടാക്കുമെന്നും സിറ്റി വ്യക്തമാക്കി.