തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 10 ലക്ഷം ദിര്‍ഹം പിഴ ചുമത്തുന്ന ഫെഡറല്‍ നിയമ ഭേദഗതി യുഎഇ പ്രഖ്യാപിച്ചു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറല്‍ നിയമത്തിലെ പ്രത്യേക വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പുതിയ വ്യവസ്ഥകള്‍ പ്രകാരം നിയമലംഘനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.