ഐടി, ടെലികോം മേഖലയില്‍ വിദേശ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കാന്‍ നീക്കവുമായി യുകെ 

By: 600002 On: Aug 12, 2024, 3:11 PM

 


യുകെയിലെ ഐടി, ടെലികോം മേഖലയില്‍ എഞ്ചിനിയറിംഗ് പ്രൊഫഷണലുകളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം. ഈ രംഗത്ത് വിദേശ റിക്രൂട്ട്‌മെന്റ് വ്യാപകമാകനുള്ള കാരണം വിലയിരുത്താന്‍ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പര്‍ സ്വതന്ത്ര ഏജന്‍സിയായ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. യുകെയില്‍ കുടിയേറ്റ വിരുദ്ധ കലാപം തുടരുന്നതിനിടെയാണ് നീക്കം. നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയില്‍ നിന്നപള്ള പ്രൊഫഷണലുകളെയായിരിക്കും.