കാനഡയില്‍ 2022 ലെ മരണങ്ങളില്‍ പ്രധാനകാരണങ്ങളില്‍ ഒന്ന് ദയാവധം: പഠന റിപ്പോര്‍ട്ട്

By: 600002 On: Aug 12, 2024, 2:01 PM

 

2022 ലെ കാനഡയിലെ മരണങ്ങളില്‍ പ്രധാനകാരണങ്ങളിലൊന്ന് വൈദ്യ സഹായത്തോടെയുള്ള മരണമാണെന്ന് റിപ്പോര്‍ട്ട്. തിങ്ക്താങ്ക് ഗ്രൂപ്പായ കാര്‍ഡസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കാനഡയിലെ മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗിന്റെ(MAid) ഇരുണ്ട വശം കാണിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2016 ല്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗ് നിയമവിധേയമാക്കിയതിന് ശേഷം ഇത്തരത്തില്‍ മരണം ആവശ്യപ്പെടുന്നവരുടെ എണ്ണം പതിമൂന്ന് മടങ്ങായി വര്‍ധിച്ചു. അര്‍ബുദം, ഹൃദ്രോഗം, കോവിഡ്, അപകടങ്ങള്‍ എന്നിവയാണ് ദയാവധത്തിന് മുകളില്‍ വരുന്ന മരണകാരണങ്ങള്‍. 

2016 നും 2022 നും ഇടയില്‍ ദയാവധം നടത്തുന്നവരുടെ എണ്ണം 13 മടങ്ങായി വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ അലക്‌സാണ്ടര്‍ റെയ്കിന്‍ പറഞ്ഞു. ലോകത്ത് എവിടെയും ഏറ്റവും വേഗത്തില്‍ വളരുന്ന ദയാവധ വ്യവസ്ഥ കാനഡയിലുണ്ടെന്ന് അദ്ദേഹം പറയുന്നു. 2016 ല്‍ 1,018 പേരാണ് മെഡിക്കല്‍ അസിസ്റ്റന്‍സ് ഡൈയിംഗ് തെരഞ്ഞെടുത്തത്. അതേസമയം, 2022 ല്‍ 13,241 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പഠനത്തിലെ കണക്കുകള്‍ പറയുന്നു. 

കാനഡയില്‍ ദയാവധം വര്‍ധിക്കുന്നതിനെതിരെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്.