ആഢംബര വീടുകളുടെ പുനര്‍വില്‍പ്പനകള്‍ക്കായുള്ള കാനഡയിലെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് കാല്‍ഗറി. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഉയര്‍ന്ന കുടിയേറ്റം, ശക്തമായ സമ്പദ് വ്യവസ്ഥ, വീട് വാങ്ങുന്നവരുടെ ഡോളറിന്റെ അസാധാരണമായ മൂല്യം എന്നിവ വളര്‍ച്ചയിലേക്ക് നയിച്ചതായി പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാല്‍ഗറിയിലെ വീടുകളുടെ വില്‍പ്പന ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ 1 മില്യണ്‍ ഡോളറില്‍ അധികം വര്‍ധിച്ചതായി Sotheby's International Realty Canada's Top-Tier Real Estate: 2024 Mid-Year State of Luxury Report ല്‍ പറയുന്നു. 46 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. വര്‍ധിക്കുന്ന ജനസംഖ്യയില്‍ നിന്ന് നഗരം പ്രയോജനം നേടുന്നുവെന്നതാണ് ലക്ഷ്വറി മാര്‍ക്കറ്റ് വളര്‍ച്ചയ്ക്ക് പ്രധാനകാരണമെന്ന് സോത്തെബൈസ് കാനഡ പ്രസിഡന്റും സിഇഒയുമായ ഡോണ്‍ കോട്ടിക് പറയുന്നു.
കാനഡയിലെ മറ്റ് വലിയ പ്രധാന നഗരങ്ങളില്‍ നിന്നും കാല്‍ഗറിയിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ജനസംഖ്യാ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാല്‍ഗറിയാണ് മുന്നില്‍ നില്‍ക്കുന്നത്. 2023 ല്‍ 5.9 ശതമാനം ജനസംഖ്യയില്‍ കാല്‍ഗറിയിലാണ് ഏറ്റവും ജനസംഖ്യാ വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാല്‍ഗറിയുടെ ലക്ഷ്വറി റീസെയില്‍ മാര്‍ക്കറ്റിലെ വില്‍പ്പന പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ഒരു മില്യണ്‍ ഡോളറിനും രണ്ട് മില്യണ്‍ ഡോളറിനും ഇടയിലാണ് നടക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെ നഗരത്തില്‍ ഒരു മില്യണ്‍ ഡോളറോ അകില്‍ കൂടുതലോ വില വരുന്ന 1,130 വില്‍പ്പനകളില്‍ 91 ശതമാനവും രണ്ട് മില്യണ്‍ ഡോളറോ അതില്‍ കുറവോ ആയിരുന്നു. അതേസമയം, ടൊറന്റോയിലെയും വാന്‍കുവറിലെയും വീടുകളുടെ ശരാശരി വില ഒരു മില്യണ്‍ ഡോളറിന് മുകളിലായി. ആഢംബര വില്‍പ്പനയുടെ 81 ശതമാനവും കാല്‍ഗറിയുടെ ഉയര്‍ന്ന വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് സിംഗിള്‍ ഫാമിലി ഡിറ്റാച്ച്ഡ് വീടുകളാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.