കനേഡിയന്‍ തൊഴില്‍ വിപണിയിലെ മാന്ദ്യം സമീപകാല കുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് 

By: 600002 On: Aug 10, 2024, 2:59 PM

 


കാനഡയിലെ വിദ്യാര്‍ത്ഥികള്‍ വെല്ലുവിളി നിറഞ്ഞ വേനല്‍ക്കാല തൊഴില്‍ വിപണിയെ അഭിമുഖീകരിക്കുകയാണ്. അതേസമയം, സമീപകാല കുടിയേറ്റക്കാരെ രാജ്യത്തെ ദുര്‍ബലമായ തൊഴില്‍ വിപണി സാരമായി ബാധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ജൂലൈയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേ പറയുന്നത്, സമ്പദ്‌വ്യവസ്ഥയില്‍ 2,800 തൊഴിലസരങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ മാസം 6.4 ശതമാനമായി തുടരുന്നുവെന്നാണ്. തൊഴില്‍ വിപണിയിലെ മോശം സാഹചര്യം രാജ്യത്തെ യുവാക്കളെയും സമീപകാല കുടിയേറ്റക്കാരെയും പ്രതികൂലമായി ബാധിച്ചു. 

കോവിഡ് പാന്‍ഡെമിക്കിന് ശേഷം ജൂലൈയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ തൊഴില്‍ നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കനേഡിയന്‍ തൊഴില്‍ വിപണിയിലെ മാന്ദ്യം സമീപകാല കുടിയേറ്റക്കാര്‍ക്ക് അനുഭവപ്പെട്ടു. അവരുടെ തൊഴിലില്ലായ്മാ നിരക്ക് ജൂലൈയില്‍ 3.1 ശതമാനം പോയിന്റ് വര്‍ധിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 12.6 ശതമാനം ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.