സാല്‍മൊണല്ല ബാക്ടീരിയ സാന്നിധ്യം: കാനഡയില്‍ ശീതീകരിച്ച നാളികേര ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Aug 10, 2024, 12:10 PM

 

സാല്‍മൊണല്ല ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശീതീകരിച്ച നാളികേര ഉല്‍പ്പന്നങ്ങള്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു. 400 ഗ്രാം പാക്കേജുകളില്‍ 8115170091856 എന്ന പ്രൊഡക്ട് കോഡ് ഉള്ള 
Hai Yen Ocean Swallow എന്ന പേരിലുള്ള ശീതീകരിച്ച ചിരകിയ തേങ്ങയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിച്ച ഉല്‍പ്പന്നം ആല്‍ബെര്‍ട്ട, ബീസി, മാനിറ്റോബ എന്നീ പ്രവിശ്യകളില്‍ വിറ്റഴിച്ചതായി ഏജന്‍സി അറിയിച്ചു. 2025 ഒക്ടോബര്‍ 1 ആണ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കാലാവധി കാണിച്ചിരിക്കുന്നത്. 

അതേസമയം, ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട് അസുഖങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഏജന്‍സി വ്യക്തമാക്കി. നാളികേര ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുകയോ വാങ്ങിയ കടയില്‍ തിരികെ നല്‍കുകയോ ചെയ്യണമെന്ന് സിഎഫ്‌ഐഎ അറിയിച്ചു.