വാര്‍ഷിക എക്‌സ്പ്രസ് എന്‍ട്രി റിപ്പോര്‍ട്ട് പുറത്തിറക്കി ഐആര്‍സിസി 

By: 600002 On: Aug 10, 2024, 11:08 AM

 


2022 നെ അപേക്ഷിച്ച് 2023 ലെ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകളില്‍ അപ്ലൈ ചെയ്യാനുള്ള ഇന്‍വിറ്റേഷനുകള്‍(ITAs) ഇരട്ടിയിലധികം  ലഭിച്ചതായി എക്‌സ്പ്രസ് എന്‍ട്രി ഇയര്‍ എന്‍ഡ് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC), 2023 ജനുവരി 11 നും ഡിസംബര്‍ 21 നും ഇടയില്‍ 42 എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പുകളില്‍ 110,266 ഐടിഎകള്‍ നല്‍കി. ഇത് 2022 ലെ 46,539 നേക്കാള്‍ 136 ശതമാനം വര്‍ധനയാണ്. മൊത്തത്തില്‍ 488,571 പ്രൊഫൈലുകള്‍ സമര്‍പ്പിച്ചു. ഇതില്‍ 343,875(67 ശതമാനം) പേര്‍ യോഗ്യരായപ്പോള്‍ 144,696(33 ശതമാനം) പേര്‍ക്ക് യോഗ്യത നേടാനായില്ല. 

സിഇസി പ്രോഗ്രാമിന് കീഴിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭൂരിഭാഗം ഐടിഎകളും(40,052) നല്‍കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണില്‍ കാറ്റഗറി-ബേസ്ഡ് സെലക്ഷന്‍ റൗണ്ടുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഐആര്‍സിസി 25,870 ഐടിഎകള്‍ പ്രസിദ്ധീകരിച്ചു. ഇത് എല്ലാ ഐടിഎകളുടെയും 23 ശതമാനം വരും. പ്രോഗ്രാം അനുസരിച്ച്, 12,073 സിഇസി കാന്‍ഡിഡേറ്റുകളും 13,790 FSWP  കാന്‍ഡിഡേറ്റുകളും 7 FSTP  കാന്‍ഡിഡേറ്റുകളുമാണ്.