തെക്കൻ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള സാങ്‌സിംഗ് ട്രാൻസ്‌പോർട്ടേഷൻ എന്ന കമ്പനിയുടെ അസാധാരണമായ ഒരു നിയമന നയം ഇപ്പോൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ചൈനീസ് രാശിചക്രത്തിലെ Year of the Dog -ൽ ജനിച്ച ഉദ്യോഗാർത്ഥികൾക്കാണ് കമ്പനി ജോലി നിഷേധിച്ചത്. ഈ തീരുമാനത്തിന് പിന്നിലെ കമ്പനിയുടെ ന്യായവാദം ഈ രാശിചിഹ്നത്തിന് കീഴിൽ ജനിച്ചവർ കമ്പനി ഉടമയുടെ നിർഭാഗ്യത്തിന് കാരണമായേക്കാം എന്നാണ്. ചൈനീസ് കലണ്ടറുമായി ബന്ധപ്പെട്ട ചൈനീസ് രാശിചക്രത്തിൽ പ്രത്യക്ഷപ്പെടുന്ന മൃഗങ്ങളുടെ 12 വർഷത്തെ ചക്രത്തിൽ പതിനൊന്നാമത്തേതാണ് നായയുടെ വർഷം.
3,000 - 4,000 യുവാനും (ഏകദേശം ₹ 35,140 ഉം ₹ 46,853 ഉം) ഇടയിൽ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഒരു ക്ലർക്ക് തസ്തികയിലേക്കുള്ള സാങ്‌സിംഗ് ട്രാൻസ്‌പോർട്ടേഷൻ്റെ തൊഴിൽ പരസ്യത്തിൽ ആണ് രാശിചക്രത്തിലെ നായയുടെ വർഷത്തിൽ (Year of the Dog) ജനിച്ച ആരും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കമ്പനിയുടെ ഉടമ ഡ്രാഗൺ രാശിചക്രത്തിൽ ജനിച്ച വ്യക്തിയായതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. ചൈനയിലെ വിശ്വാസപ്രകാരം ഡ്രാഗൺ രാശിയിൽ പിറന്നവരും നായ്ക്കളുടെ വർഷത്തിൽ പിറന്നവരും തമ്മിൽ ചേരില്ലത്രേ. എന്നാൽ, കമ്പനിയുടെ ഈ നയത്തിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.