ഒന്റാരിയോ 7-ഇലവന്‍ ലൊക്കേഷനുകളില്‍ ടേക്ക്ഔട്ടും സ്റ്റോറിനുള്ളില്‍ മദ്യം വിളമ്പാനും അനുവാദം 

By: 600002 On: Aug 9, 2024, 1:25 PM

 

 

ഒന്റാരിയോയില്‍ കണ്‍വീനിയന്‍സ് സ്‌റ്റോറുകളില്‍ സെപ്തംബര്‍ 5 മുതല്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇനി ഉടന്‍ തന്നെ സ്‌റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക് മദ്യം വിളമ്പാനും അനുവദിക്കാനുള്ള തീരുമാനത്തിലാണ് ഫോര്‍ഡ് സര്‍ക്കാര്‍. പ്രവിശ്യയിലെ മിക്ക 7 ഇലവന്‍ ലൊക്കേഷനുകള്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സുകള്‍ക്കുള്ള അംഗീകാരം നേടിയിട്ടുണ്ട്. സ്‌റ്റോറില്‍ മദ്യം വിളമ്പാനും അനുവദിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ലിമിംഗ്ടണ്‍, നയാഗ്ര ഫാള്‍സ് എന്നിവടങ്ങളില്‍ മാത്രമാണ് ഈ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. 

ഓരോ സ്‌റ്റോറിന്റെയും ഡൈനിംഗ് സെക്ഷനിലെ മേശകളില്‍ ഭക്ഷണത്തോടൊപ്പം ലഹരിപാനീയങ്ങള്‍ വിളമ്പാന്‍ 7 ഇലവന് അനുവാദമുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി    പാനീയങ്ങള്‍ എടുക്കാന്‍ അനുവാദമില്ല. 

7 ഇലവന് ആല്‍ബെര്‍ട്ടയിലെ 20 സ്റ്റോറുകളില്‍ ലൈസന്‍സുള്ള ലൊക്കേഷനുകളുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഒന്റായിയോയില്‍ മാത്രമല്ല, മറ്റ് പ്രവിശ്യകളിലേക്കും ഈ ആശയം വിപുലീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.